പാലിയേറ്റീവ് കെയർ ഗ്രിഡ്

സാമൂഹിക നേതൃത്വത്തിലുളള സാർവ്വത്രിക പാലിയേറ്റീവ് പരിചരണ സംവിധാനം

Palliative Care

എന്താണ് കേരള കെയർ

സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ, സന്നദ്ധ സംഘടനകളുടെയും പരിശീലനം നേടിയ സന്നദ്ധപ്രവർത്തകരുടെയും പിന്തുണയോടെ, ഗുരുതര രോഗബാധിതർക്കും കുടുംബങ്ങൾക്കും ചികിത്സാപരവും സാമൂഹ്യവും മാനസികവുമായ ഗൃഹ കേന്ദ്രീകൃത പരിചരണം നൽകുന്ന സാമൂഹികാധിഷ്ഠിത ആരോഗ്യ പരിചരണ ശൃംഖലയാണ് കേരള പാലിയേറ്റീവ് കെയർ ഗ്രിഡ്.

Chief Minister

കരുണയുടെ പൈതൃകം

ഗ്രാമ-നഗര, എ.പി.എൽ / ബി.പി.എൽ വ്യത്യാസമില്ലാതെ പാലിയേറ്റീവ് പരിചരണം ആവശ്യമായ മുഴുവൻ ആളുകളേയും കുടുംബങ്ങളേയും കണ്ണിചേർത്തുകൊണ്ട് മികച്ച പരിചരണം ഉറപ്പാക്കാനായി ജനകീയ മുന്നേറ്റം നടത്തണം
ശ്രീ പിണറായി വിജയൻ, ബഹു.കേരള മുഖ്യമന്ത്രി
2,000+
ഹോം കെയർ യൂണിറ്റുകൾ
1,50,000+
കിടപ്പു രോഗികൾ
4,00,000+
ഗുരുതര രോഗബാധിതർ
1,00,000+
സന്നദ്ധ പ്രവർത്തകർ

ലഭ്യമായ സേവനങ്ങൾ

നഴ്‌സ് ഹോം കെയർ
ഡോക്ടർ ഹോം കെയർ
ഔട്ട്-പേഷ്യന്റ് സൗകര്യം
മരുന്നുകളും പരിചരണ സാമഗ്രികളും
കംഫർട്ട് ഉപകരണങ്ങൾ
സന്നദ്ധ പ്രവർത്തക പിന്തുണ
ഇൻ-പേഷ്യന്റ് സൗകര്യം
കെയർ ഹോം
ഡൊമിസിലിയറി നഴ്സിങ്ങ് കെയർ

സേവന ദാതാക്കളെ കണ്ടെത്തുക

നിങ്ങളുടെ അടുത്തുള്ള സേവന ദാതാക്കളെ കണ്ടെത്തുന്നതിന് നിങ്ങളുടെ ലൊക്കേഷൻ നൽകുക

Palliative Care

പാലിയേറ്റീവ് ഗ്രിഡ്

ഗുരുതര രോഗങ്ങൾ മൂലം പ്രയാസം അനുഭവിക്കുന്നവർക്കും കുടുംബങ്ങൾക്കും ശാരീരികവും, മാനസികവും, സാമൂഹികവും, ആത്മീയവുമായിട്ടുള്ള പിന്തുണ നൽകി അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക എന്നതാണ് പാലിയേറ്റീവ് പരിചരണം കൊണ്ട് അർത്ഥമാക്കുന്നത്